Saturday, January 18, 2025
Online Vartha
HomeHealthമെഡിക്കൽ കോളേജിൽ നിന്ന് ഡോസ് കൂട്ടി നൽകി;14 കാരൻറെ മനോനില തെറ്റുന്ന അവസ്ഥയായെന്ന് മാതാപിതാക്കൾ

മെഡിക്കൽ കോളേജിൽ നിന്ന് ഡോസ് കൂട്ടി നൽകി;14 കാരൻറെ മനോനില തെറ്റുന്ന അവസ്ഥയായെന്ന് മാതാപിതാക്കൾ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഫാർമസിയിൽനിന്നും ഡോക്ടർ നിർദ്ദേശിച്ചതിലും അധികം ഡോസ് മരുന്ന് രോഗിക്ക് നൽകിയെന്ന് പരാതി.ഏഴുകോൺ സ്വദേശിയായ പതിനാലുകാരന് ഡോസുകൂട്ടി മരുന്ന് നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. കുടുംബം ഫാർമസി ജീവനക്കാർക്ക് എതിരെ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകി

അപസ്മാര സംബന്ധമായ പ്രശ്നങ്ങൾക്കാണ് കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയത്. ഡോസ് കൂടിയ മരുന്ന് കഴിച്ച് കുട്ടിയുടെ മനോനില തെറ്റുന്ന അവസ്ഥയിലേക്കെത്തി. നിലവിൽ കുട്ടി പ്രതിസന്ധി ഘട്ടം തരണം ചെയ്തു.

‘മകന്റെ മനോനിലയിൽ ആകെ മാറ്റം സംഭവിച്ചിരുന്നു. നാട്ടിലെ ഡോക്ടറാണ് ഇത് അപ്സമാരത്തിന് കുട്ടി കഴിക്കുന്ന മരുന്നല്ല, ഡോസ് കൂട്ടിയാണ് നൽകിയിരിക്കുന്നതെന്ന് പറഞ്ഞത്. കൂടാതെ ഇത് ഫാർമസിയിൽ മരുന്ന് തന്നപ്പോൾ വന്ന പിശകാണെന്നും ഡോക്ടർ വ്യക്തമാക്കി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് തന്നെ ചികിത്സയ്ക്ക് എത്തുകയും ഇവിടെ നിന്ന് ചികിത്സിച്ച് ഭേദമാക്കുകയും ചെയ്തു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!