Tuesday, December 3, 2024
Online Vartha
HomeSportsപാരിസ് ഒളിംപിക്സ് ; പി വി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

പാരിസ് ഒളിംപിക്സ് ; പി വി സിന്ധുവും ശരത് കമലും ഇന്ത്യൻ പതാകയേന്തും

Online Vartha
Online Vartha
Online Vartha

പാരിസ് ഒളിംപിക്സ് ഉദ്ഘാടന ചടങ്ങിൽ ബാഡ്മിന്റൺ താരം പി വി സിന്ധുവും ടേബിൾ ടെന്നീസ് താരം അജന്ത ശരത് കമലും ഇന്ത്യൻ പതാകയേന്തും. ഷൂട്ടർ ഗഗൻ നാരംഗ് ഇന്ത്യൻ സംഘത്തെ നയിക്കും. ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ പി ടി ഉഷയാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബോക്സിങ് താരം മേരി കോമിന്റെ പിന്മാറ്റത്തെ തുടർന്നാണ് ഗഗൻ നാരംഗിനെ ഇന്ത്യൻ സംഘത്തിന്റെ തലവനാക്കിയത്. ഈ മാസം 26 മുതൽ ഓഗസ്റ്റ് 11 വരെയാണ് പാരിസ് ഒളിംപിക്സ് നടക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!