കഴക്കൂട്ടം: പാർവതി പുത്തനാറിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി.മേനംകുളം കൽപ്പന നഗർ സ്വദേശി ലളിത 72 വയസ്സാണ് മരിച്ചത്.ഇന്ന് രാവിലെ പാർവതി പുത്തനാർ ലളിതയുടെ മൃതദേഹം ഒഴുകി നടക്കുന്ന നിലയിലാണ് കണ്ടത്.ലളിതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം പാർവതി പുത്തനാറിൽ കണ്ടത്.മാനസിക അസ്വാസ്യമുള്ള ലളിത വീട്ടിൽനിന്ന് ഇറങ്ങിപ്പോകാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.സ്ഥലത്തെത്തിയ കഴക്കൂട്ടം പോലീസും ഫയർഫോഴ്സും പ്രാഥമിക നടപടികൾ സ്വീകരിച്ചതിനുശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.