നെടുമങ്ങാട് : കല്ലിയോട് കരിക്കുഴി റോഡിന്റെ ശോചനീയ അവസ്ഥയിൽ പ്രതിഷേധിച്ച് വാഴ നട്ടും, താറാവിനെ ഒഴുക്കിയും ബി ജെപി പ്രതിഷേധിച്ചു. ഈ റോഡിന് സമീപത്തായി സ്കൂളുo, അങ്കണവാടികളിലുമായി നൂറു കണക്കിന് കുട്ടികൾ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡിന്റെ മോശം അവസ്ഥയെ തുടർന്ന് മറ്റ് സ്കൂളുകളിലെ വാഹനങ്ങൾ പോലും ഇതുവഴി വരാത്ത അവസ്ഥയാണ്. റോഡിലെ ടാർ പൂർണ്ണമായും ഇളകിയ നിലയിലാണ് ,രണ്ട് വർഷമായി ടാർ കൊണ്ട് വച്ചിട്ടും ഇതുവരെ അധികാരികളുടെ അനാസ്ഥ മൂലം പണി നടക്കുന്നില്ല.ഇത് ഇവിടുത്തെ ജനപ്രതിനിധികളുടെ കഴിവുകേടിൻ്റെ നേർസാക്ഷ്യമായി മാറുകയാണ്. സ്വന്തകാർക്കും പാർട്ടി കാർക്കും ആനുകൂല്യങ്ങളും ജോലിയും തരപ്പെടുത്തി കൊടുക്കാൻ ഉള്ള നെട്ടോട്ടത്തിലാണ്. ഈ പഞ്ചായത്തിലാണ് സ്ത്രീകൾക്കുള്ള സ്വയം തൊഴിൽഫണ്ട് ബന്ധുക്കൾക്ക് നൽകിയതും വിവാദമായിരുന്നു. കല്ലിയോട് വാർഡിലെ മിക്ക റോഡുകളുടെയും അവസ്ഥ ഇതു തന്നെയാണ്.