പോത്തൻകോട് : ഒരു രാത്രിയിൽ മൂന്ന് ബൈക്കുകൾ മോഷ്ടിച്ച മൂന്ന് സംഘത്തെ പിടികൂടി പോലീസ്.ഇക്കഴിഞ്ഞ ദിവസം പോത്തൻകോട് രാത്രിയിലാണ് സംഭവം ഉണ്ടായത്.പോത്തൻകോട് തച്ചംപള്ളിയിലെ സിയാദിന്റെയും മേലെ വിളയിൽ പഞ്ചായത്ത് അംഗത്തിന്റെയും വീട്ടിനു മുന്നിൽ ഉണ്ടായിരുന്ന രണ്ടു ബൈക്കുകളാണ് മൂന്നെണ്ണം സംഘം കവർച്ച നടത്തിയത്.
മാത്രമല്ല.മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആ രാത്രി തന്നെ പോത്തൻകോട് മംഗലപുരം സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് മൂന്നു ബൈക്കുകൾ കവർന്നത്.മംഗലപുരം സ്റ്റേഷൻ പരിധിയിലെ കുന്നിനകത്തെ അഭിലാഷിൻ്റെ വീട്ടിൽ നിന്നും മറ്റൊരു ബൈക്കും മോഷ്ടിച്ചു.പോത്തൻകോട് മംഗലപുരം സ്റ്റേഷന്റെ പരിധി മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. വാവറയമ്പലം ആനയ്ക്കോട് സ്വദേശി ബിനോയ് (18), അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി മയൂഖ് (21) പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ കാരണമായത് ‘മോഷ്ടിച്ച മൂന്ന് ബൈക്കുകൾ കണ്ടെത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.