Friday, April 25, 2025
Online Vartha
HomeInformationsപോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലന്വേഷകരെ തേടുന്നു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് തൊഴിലന്വേഷകരെ തേടുന്നു.

Online Vartha
Online Vartha

പോത്തൻകോട്: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സ്റ്റേഷൻ ആരംഭിക്കുന്നു.18 നും 59 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് തൊഴിൽ നേടുന്നതിനും നൈപുണ്യ വികസനത്തിനും ജോബ് സ്റ്റേഷനിൽ പേരു് രജിസ്റ്റർ ചെയ്യാം .

എല്ലാ തിങ്കളാഴ്ചകളിലുംരാവിലെ 10 മുതൽ 1 വരെ കഴക്കൂട്ടത്തുള്ള ബ്ലോക്കാഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യാനുള്ള സാങ്കേതിക സഹായം ലഭ്യമാക്കും.

 

രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ ജില്ലകളിൽ നടക്കുന്ന ജോബ് ഫെയറുകളിൽ പങ്കെടുക്കാനുള്ള അവസരം ലഭ്യമാക്കും.ജോബ് സ്റ്റേഷൻ്റെ ഉദ്ഘാടനം ഈ മാസം 17 ന് ഉച്ചയ്ക്ക് 2 മണിക്ക് ബ്ലോക്ക് പഞ്ചായത്താഫീസിൽ നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ് നിർവ്വഹിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!