മഴക്കാലത്ത് പലതരത്തിലുള്ള രോഗങ്ങൾ പടർന്നു പിടിക്കാറുണ്ട് എന്നാൽ ഇതിൽ ഏറ്റവും കൂടുതൽ പേടിക്കേണ്ട രോഗമാണ് എലിപ്പനി. ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു രോഗമാണ് എലിപ്പനി. മൃഗങ്ങളുടെ മൂത്രം (മൂത്രം) മൂലം മലിനമായ വെള്ളമോ മണ്ണോ മൂക്കിലോ വായിലോ കണ്ണിലോ ചർമ്മത്തിൽ പൊട്ടലോ ഉണ്ടായാൽ എലിപ്പനി പിടിപെടാം.
പ്രളയബാധിത മേഖലകളിലെ പകർച്ച വ്യാധികളിലൊന്നാണ് എലിപ്പനി. എലികളുടെ മലമൂത്ര വിസർജ്യം ജലത്തിൽ കലർന്നാണ് എലിപ്പനി പടരുന്നത്. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗാണു ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞാൽ 4 മുതൽ 20 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും.
എലിപ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
കടുത്ത പനി
കഠിനമായ തലവേദന
വിറയൽ
അടിവയറ്റിലെ വേദന
ഛർദ്ദി
വയറിളക്കം
മഞ്ഞ നിറത്തിലുള്ള കണ്ണുകളും ചർമ്മവും
ശ്വാസതടസം
എങ്ങനെ തടയാം?
മലിനജലവുമായി സമ്പർക്കം വരുന്ന അവസരങ്ങളിൽ കയ്യുറ, മുട്ട് വരെയുള്ള പാദരക്ഷകൾ, മാസ്‌ക് തുടങ്ങിയ വ്യക്തി സുരക്ഷാ ഉപാധികൾ ഉപയോഗിക്കുക. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം വന്നവരും ഡോക്‌സിസൈക്ലിൻ ഗുളിക 200 മില്ലിഗ്രാം (100 മില്ലി ഗ്രാമിന്റെ രണ്ട് ഗുളികകൾ) ആഴ്ചയിലൊരിക്കൽ കഴിക്കുക. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടുക.