തിരുവനന്തപുരം: ഈ പോസ് തകരാറിലായതോടെ സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.മെഷീനിലെ സെർവർ തകരാറാണ് കാരണം ഇന്ന് രാവിലെ 10 മണി മുതലാണ് തകരാർ കണ്ടെത്തിയത്.മാർച്ച് മാസത്തെ റേഷൻ വിതരണം ഇന്ന് അവസാനിക്കാനിരിക്കുകയാണ് പ്രതിസന്ധി.അതേസമയം ഈ മാസത്തെ റേഷൻ കടകളിലും ബുധനാഴ്ചയാണ് എത്തിയത്.കഴിഞ്ഞ രണ്ടുദിവസവും പൊതു അവധിയായതിനാൽ ഇന്ന് റേഷൻ വാങ്ങാൻ പൊതുജനം കൂട്ടത്തോടെ കടകളിലേക്ക് എത്തുകയായിരുന്നു.റേഷൻ കാർഡ് ഉടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഏപ്രിൽ മാസം ആറാം തീയതി വരെ ഈ മാസത്തെ റേഷൻ വിതരണം നീട്ടിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു