കഠിനംകുളം : പുതുക്കുറിച്ചിൽ പോലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി.അടിപിടിക്കേസ് പ്രതികളെ പിടി കൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിൽ രാത്രി 7 മണിയോടെയാണ് സംഭവം.ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി അറിഞ്ഞെത്തിയ കഠിനംകുളം പോലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളടക്കമുള്ളവർ പോലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയായിരുന്നു. മൂന്നു പോലീസുകാർ മാത്രമാണ് എത്തിയത്. പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെ കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി സ്വദേശി നബിൻ, കൈഫ് എന്നിവരെ വിലങ്ങഴിച്ച് വിട്ടുകൊടുക്കുകയായിരുന്നു. സ്ഥലത്ത് ആളുകൾ കൂടിയതോടെ പ്രതിരോധിക്കാൻ കൂടുതൽ പോലീസ് സ്ഥലത്തെത്തി ആറ്റിങ്ങൽ Dysp യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടിയില്ല. തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്.തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പോലീസ് സംഘം മടങ്ങി.അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിപിടിയിലും പോലീസിനെ തടഞ്ഞതിനും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.