Sunday, March 23, 2025
Online Vartha
HomeInformationsവയനാട് ഉരുൾപൊട്ടൽ ദുരന്തം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

വയനാട് ഉരുൾപൊട്ടൽ ദുരന്തം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

Online Vartha
Online Vartha
Online Vartha

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അവലോകന യോഗം കഴിഞ്ഞു. മുണ്ടകൈ പൂർണമായും തകർന്നു എന്ന് യോഗത്തിൽ വിലയിരുത്തൽ. മണ്ണിന് അടിയിൽ ഉള്ളവരെ കണ്ടെത്തണമെങ്കിൽ കൂടുതൽ ഉപകരണങ്ങൾ എത്തിക്കണമെന്ന് യോഗത്തിൽ നിരീക്ഷണം. രക്ഷാദൗത്യ സംഘം നേരിടുന്നത് വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി.

കേന്ദ്ര സർക്കാരിന്റെയും ആർമിയുടെയും ഇതുവരെയുള്ള പ്രവർത്തനത്തിൽ സംത്യപ്തരെന്നും വിലയിരുത്തൽ. മുണ്ടക്കൈയിലേക്ക് കൂടുതൽ വെള്ളവും ഭക്ഷണവുമെത്തിക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന വിവിധ വിഭാഗങ്ങളുടെ ചുമതലയിലുള്ളവർ ഓൺലൈനായി പങ്കെടുത്തു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!