Thursday, October 10, 2024
Online Vartha
HomeSportsസഞ്ജുവോ റിഷഭോ .....! ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ട വിക്കറ്റ് കീപ്പർ ആരെന്ന് വ്യകതമാക്കി ഗൗതം...

സഞ്ജുവോ റിഷഭോ …..! ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ട വിക്കറ്റ് കീപ്പർ ആരെന്ന് വ്യകതമാക്കി ഗൗതം ഗംഭീർ

Online Vartha
Online Vartha
Online Vartha

കൊല്‍ക്കത്ത: 2024 ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ വിക്കറ്റ് കീപ്പർമാരായി റിഷഭ് പന്തിനെയും മലയാളി താരം സഞ്ജു സാംസണെയുമാണ് തിരഞ്ഞെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ റിഷഭ് പന്തും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണും മികച്ച ഫോമിലാണ് കളിക്കുന്നത്. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ആരെയാണ് ഇറക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

 

റിഷഭ് പന്തും സഞ്ജു സാംസണും തുല്യനിലവാരമുള്ള താരങ്ങളാണെന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്റര്‍ കൂടിയായ ഗംഭീര്‍ പറയുന്നത്. എന്നാലും ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ റിഷഭ് പന്തിനെ ആദ്യ ഓപ്ഷനായി പരിഗണിക്കണമെന്നാണ് ഗംഭീറിന്റെ അഭിപ്രായം. അതിന്റെ കാരണങ്ങളും ഗംഭീര്‍ വ്യക്തമാക്കി.

 

ഒരുപോലെ മികച്ച താരങ്ങളാണ് സഞ്ജുവും പന്തും. എന്നാല്‍ പ്ലേയിങ് ഇലവനില്‍ ഒരു വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കേണ്ടിവന്നാല്‍ ഞാന്‍ റിഷഭ് പന്തിനെ പറയും. ഐപിഎല്ലില്‍ പന്ത് മധ്യനിരയില്‍ ബാറ്റ് ചെയ്യുമ്പോള്‍ മുന്‍ നിരയിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. എന്നാല്‍ റിഷഭ് മധ്യനിര ബാറ്ററാണ്. അഞ്ചിലും ആറിലും ഏഴിലും പന്ത് ബാറ്റ് ചെയ്തിട്ടുണ്ട്’, ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷന്‍ തന്നെ നോക്കൂ. ടീമിനെ സംബന്ധിച്ചിടത്തോളം ടോപ് ഓര്‍ഡര്‍ ബാറ്ററിന് പകരം മധ്യനിര ബാറ്ററെയാണ് വേണ്ടത്. മാത്രവുമല്ല പന്ത് ഇടംകൈയ്യന്‍ ബാറ്ററാണ്. പന്ത് വന്നാല്‍ മധ്യനിരയില്‍ വലംകൈയന്‍- ഇടംകൈയന്‍ കോമ്പിനേഷനും നമുക്ക് ലഭിക്കും’, ഗംഭീര്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!