Wednesday, June 18, 2025
Online Vartha
HomeTrivandrum Ruralനഗരൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം:വിദ്യാർത്ഥികൾക്ക് പരിക്ക്

നഗരൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം:വിദ്യാർത്ഥികൾക്ക് പരിക്ക്

Online Vartha

തിരുവനന്തപുരം :നഗരൂരിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായി പോയ ബസ് റോഡിൽ നിന്ന് നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. 25 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ രണ്ടു കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈക്ക് പരിക്കേറ്റു. കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റു. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്നങ്ങളില്ല.

അപകടം നടന്ന ഉടനെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിക്കുകയായിരുന്നു. എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്നടക്കം പരിശോധിച്ച് പ്രാഥമിക ചികിത്സ നൽകി

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!