പോത്തന്‍കോട്: നാല്‍പ്പതാമത് സന്ന്യാസദീക്ഷാവാര്‍ ഷികത്തോടനുബന്ധിച്ച് വിജയദശമിദിനത്തില്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലും എഴുത്തിനിരുത്താം. വിദ്യാരംഭത്തിന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ചടങ്ങുകള്‍ക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഗുരുധര്‍മ്മപ്രകാശസഭയിലെ അംഗങ്ങളും നേതൃത്വം നല്‍കും. ജാതിമതഭേദമന്യേ ഏവര്‍ക്കും കടന്നുവരാവുന്ന ആദ്ധ്യത്മികകേന്ദ്രത്തില്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിയ്ക്കാന്‍ ഗുരുഭക്തരെന്ന വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അവസരമൊരുക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ആശ്രമത്തിലെ പുഷ്പാജ്ഞലി കൌണ്ടറില്‍ നേരിട്ടെത്തിയോ, ഫോണ്‍, വാട്സപ്പ് എന്നിവ മുഖേനയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രാവിലെ 6 മണി മുതല്‍ രാത്രി 9 മണി വരെ 9037115923 എന്ന ഫോണ്‍ നമ്പരിലും 89214 59373 എന്ന വാട്സപ്പ് നമ്പരിലും സൌജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം.