പോത്തൻകോട് : കഴക്കൂട്ടം കൃഷി അസിസ്റ്റൻറ് ഡയറക്ടർ മുഖേന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി ഗ്രാമപഞ്ചായത്തുകളിലെ കൃഷിക്കൂട്ടങ്ങൾക്ക് കിഴങ്ങ് വർഗ്ഗങ്ങളുടെ വിത്ത് കിറ്റ് വിതരണം പദ്ധതി പ്രകാരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിവിധ കൃഷി കൂട്ടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് ഹരികുമാർ കൃഷിഭവൻ അങ്കണത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ വച്ച് വിത്ത് കിറ്റ് വിതരണം ചെയ്തു ഉദ്ഘാടനം നിർവഹിച്ചു . വൈസ് പ്രസിഡൻറ് ശ്രീമതി മാജിതാ ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി മണി മധു, ബ്ലോക്ക് ജനപ്രതിനിധികളായ ശ്രീമതി പുഷ്പ വിജയൻ ശ്രീമതി. ഷിബില സക്കീർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മാരായ ശ്രീ അനിൽകുമാർ ശ്രീ.കൃഷ്ണൻകുട്ടി ശ്രീ സണ്ണി ശ്രീമതി സിത്താര ശ്രീമതി വൈഷ്ണ ശ്രീമതി ഹസീന ശ്രീമതി അനുജ തുടങ്ങിയവരും കൃഷിക്കൂട്ടം ഭാരവാഹികളും പങ്കെടുത്തു .കൃഷി ഓഫീസർ ശ്രീമതി ലക്ഷ്മി വി സ്വാഗതവും അസിസ്റ്റൻ്റ് കൃഷി ഓഫീസർ അനിൽകുമാർ എസ് നന്ദിയും രേഖപ്പെടുത്തി