തിരുവനന്തപുരം: ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷാവിധി ഇന്ന്. കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. 24 വയസ്സ് മാത്രമാണ് തനിക്ക് പ്രായം എന്നും ഇളവ് നല്‍കണമെന്നും ഗ്രീഷ്മ കോടതിയെ അറിയിച്ചിരുന്നു.
2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കാപ്പികോ എന്ന കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്.പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിന് പിന്നാലെ 11 ദിവസം ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.പിന്നീട് മരിച്ചു.