ജയ്പൂർ: ഐപിഎല്ലിൽ സീസണിലെ ആദ്യ സെഞ്ച്വറി നേടിയിരിക്കുകയാണ് വിരാട് കോഹ്‌ലി. രാജസ്ഥാൻ റോയൽസിനെതിരെയുള്ള താരത്തിന്റെ ആദ്യ സെഞ്ച്വറിയാണിത്. പിന്നാലെ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് രാജസ്ഥാൻ റോയൽസ് അസിസ്റ്റന്റ് പരിശീലകൻ ഷെയ്ൻ ബോണ്ട് രംഗത്തെത്തി.കോഹ്‌ലിയുടെ ബാറ്റിംഗ് കാണാൻ വളരെ രസമാണ്. അയാൾക്ക് മികച്ച സാങ്കേതിക വിദ്യ കൈവശമുണ്ട്. എങ്കിലും താൻ എതിർ ടീമിലായിരുന്നു. കോഹ്‌ലി തന്റെ ടീമിനെതിരെ റൺസ് അടിച്ചുകൂട്ടിയപ്പോൾ താൻ നിരാശനായിരുന്നുവെന്നും ബോണ്ട് പറഞ്ഞു. .