പോത്തന്‍കോട് : മൂന്നുമാസക്കാലം നീണ്ടു നിന്ന ശാന്തിഗിരി ഫെസ്റ്റ് നാളെ സമാപിക്കും. സമാപനത്തിന് കലാശക്കൊട്ടൊരുക്കാന്‍ കൊച്ചിന്‍ റോക്ക് സ്റ്റാഴ്സിന്റെ സംഗീതരാവ് വൈകിട്ട് 7 മണിക്ക് നടക്കും. കാണികളില്‍ ആവേശം തീര്‍ക്കുന്ന മ്യൂസിക്കല്‍ പെര്‍ഫോമന്‍സുമായി ആതിര ജനകൻ, രാജേഷ് അടിമാലി, റോക്ക്സ്റ്റാർ കൌശിക് എന്നിവരും സംഗീതരാവിന്റെ ഭാഗമാകും .
സമാപനത്തോടനുബന്ധിച്ച് പ്രദർശന വിപണന സ്റ്റാളുകളിലെ ഉൽപ്പന്നങ്ങൾക്കും മെഗാഫ്ലവർഷോയിലെ ചെടികളും വൻവിലക്കുറവിൽ ലഭിക്കും. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വെജിറ്റബിൾ & ഫ്രൂട്‌സ് കാർവിംഗ് മത്സരവും വൈകീട്ട് 5 മണിക്ക് പ്രശസ്ത കാർവിംഗ് വിദഗ്ദ്ധന്‍ ഷജീഷ് പയ്യോളിയുടെ നേതൃത്വത്തിൽ ഐസ് കാര്‍വിംഗ് പ്രദര്‍ശനവും നടക്കും.
രണ്ട് ഘട്ടങ്ങളിലായി നടന്ന ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് കലാസാംസ്കാരിക സാഹിത്യപരിപാടികള്‍ കൊണ്ടും ദിനാചരണങ്ങള്‍ കൊണ്ടും വ്യത്യസതമായിരുന്നു. പ്രാദേശിക കലാകാരന്‍മാരുള്‍പ്പടെ നിരവധി പേര്‍ക്ക് തങ്ങളുടെ കലാവൈഭവം പ്രകടമാക്കാനുളള വേദി കൂടിയായി മാറി ഇത്തവണത്തെ ഫെസ്റ്റ്. പ്രദേശവാസികള്‍ ഒന്നടങ്കം പുതുവര്‍ഷപുലരിയെ വരവേറ്റത് ഫെസ്റ്റ് നഗരിയാണെന്നതും ശ്രദ്ധേയമായി. രണ്ടര കിലോമീറ്ററോളം കാഴ്ചയുടെ വസന്തമൊരുക്കിയ ഫെസ്റ്റ് മതസൌഹാര്‍ദ്ധത്തിന്റെയും മാനവികതയുടെയും മഹത്തായ സന്ദേശം നല്‍കുന്നതിനൊപ്പം തലസ്ഥാനത്തിന്റെ ടൂറിസം സാദ്ധ്യതകള്‍ കൂടി വിളിച്ചോതുന്നതായിരുന്നുവെന്ന ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു.