തിരുവനന്തപുരം: കരമനയില്‍ നടുറോഡില്‍ വച്ച് യുവാവിനെ വെട്ടിക്കൊല്ലുന്നതിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കൈമനം സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. അഖിലിനെ വെട്ടി വീഴ്ത്തിയ ശേഷം കൊലയാളി സംഘം ദേഹത്ത് കല്ലെടുത്തിടുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിനീത്, സുമേഷ്, അഖില്‍ എന്നിവരാണ് പ്രതികളെന്ന്…കരമന അനന്തു വധക്കേസിലും ഇവര്‍ പ്രതികളാണ്. ഇന്നലെ രാത്രിയായിരുന്നു തലസ്ഥാനത്തെ നടുക്കിയ ക്രൂര കൊലപാതകം.സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.