Friday, June 20, 2025
Online Vartha
HomeMoviesശിവകാർത്തികേയൻ ഇനി തല അജിത്തിൻ്റെ ഹിറ്റ് സംവിധായകനൊപ്പം;ചിത്രത്തിനായി ആകാംക്ഷയോടെ ആരാധകർ

ശിവകാർത്തികേയൻ ഇനി തല അജിത്തിൻ്റെ ഹിറ്റ് സംവിധായകനൊപ്പം;ചിത്രത്തിനായി ആകാംക്ഷയോടെ ആരാധകർ

Online Vartha

സംവിധായകൻ എച്ച് വിനോദും ശിവകാര്‍ത്തികേയനും ഒരുമിക്കുന്നു അജിത്തിനെ നായകനാക്കി തുനിവടക്കമുള്ള ചിതങ്ങള്‍ സംവിധാനം ചെയ്‍ത് ഹിറ്റാക്കിയിട്ടുണ്ട് എച്ച് വിനോദ്. ശിവകാര്‍ത്തികേയൻ നായകനായി വേഷമിടുന്ന ഒരു ചിത്രം അമരൻ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ വേഷമിടുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ശിവകാര്‍ത്തികേയൻ നായകനായ അമരന്റെ റിലീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടന്റെ പുതിയ വേറിട്ട കഥാപാത്രമായിരിക്കും ഇതെന്നാണ് വിവരം.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വരുന്ന ചിത്രത്തില്‍ താടിവെച്ച ഒരു ലുക്കിലാണ് ശിവകാര്‍ത്തികേയനുണ്ടാകുകയെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. കശ്‍മീരിലടക്കം ചിത്രീകരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!