Monday, September 16, 2024
Online Vartha
HomeKeralaകമ്പാർട്ട്മെൻ്റിൽ പുക; പിന്നാലെ അലാം മുഴങ്ങി വന്ദേഭാരതിന് സംഭവിച്ചത്

കമ്പാർട്ട്മെൻ്റിൽ പുക; പിന്നാലെ അലാം മുഴങ്ങി വന്ദേഭാരതിന് സംഭവിച്ചത്

Online Vartha
Online Vartha
Online Vartha

കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക ഉയർന്നത്. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം ഉണ്ടായത്. ഇന്ന് രാവിലെ 8.55 ഓടെ ട്രെയിൻ കളമശ്ശേരിയിൽ എത്തിയപ്പോഴാണ് അലാം മുഴങ്ങിയത്. തുടർന്ന് ട്രെയിൻ ആലുവയിൽ നിർത്തിയിട്ടു. പരിശോധനകൾ നടത്തിയ ശേഷം 9 . 24 ന് ട്രെയിൻ പുറപ്പെട്ടു. പുക ഉയരാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.അതേസമയം യാത്രക്കാരിൽ ആരോ ട്രെയിനിൽ പുകവലിച്ചതാണെന്ന് സംശയിക്കുന്നതായി റെയിൽവേ അധികൃതർ പറഞ്ഞു. എസി വാതകം ചോർന്നതാണോയെന്നും സംശയമുണ്ട്. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!