കൊച്ചി: റെക്കോർഡിലേക്ക് സ്വർണവില. ഒരു ഗ്രാം സ്വർണത്തിന് 40 രൂപ വർദ്ധിച്ച് 6,010 രൂപയായി. ഇതോടെ പവന് 320 കൂടി 48,080 രൂപയായി ഉയർന്നു. രാജ്യാന്തര വിപണിയില്‍ സംഭവിക്കുന്ന മാറ്റങ്ങളാണ് സ്വര്‍ണത്തിന് അടിക്കടി വില ഉയരാന്‍ ഇടയാക്കുന്നത്. രണ്ട് ദിവസമായി റെക്കോർഡ് വിലയിലാണ് വ്യാപാരം നടക്കുന്നത്.