കഴക്കൂട്ടം :സിപിഐഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് യോഗം ചേർന്നു. ഏരിയാ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി, സിപിഐഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയി ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ,ജില്ലാ കമ്മിറ്റിയംഗം വിഎസ് പത്മകുമാർ , വി ജയപ്രകാശ്,ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ , സ്റ്റാൻലി ഡിക്രൂസ്, പി ഗോപകുമാർ , ലോക്കൽ സെക്രട്ടറി ചെറുവല്ലി രാജൻ .സിപിഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു , ചെമ്പഴന്തി എം പ്രസന്നകുമാർ ( കോൺഗ്രസ് ) ,ചെമ്പഴന്തി ഉദയൻ ( ബിജെപി ),അഡ്വ വിജയൻ ( ജില്ലാ പ്രസിഡൻറ്ജെഎസ്എസ്) , എസ് മനോഹരൻ ( ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം),വെമ്പായം നസീർ ( നാഷണൽ ലീഗ് ),പുഷ്ക്കര കുമാർ (എൻസിപിദേശീയ സമിതി അംഗം ), ഷിലു ഗോപിനാഥ് (കേരള കോൺഗ്രസ് ) തുടങ്ങിയവർ സംസാരിച്ചു.