തിരുവനന്തപുരം: റേഷൻ മസ്റ്ററിങ് നിർത്തിവച്ചു.സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ കൂടുതൽ സമയം വേണമെന്ന് ഭക്ഷ്യവകുപ്പ്. എല്ലാ റേഷൻ കടകളും തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെയാണ് സർവർ തകരാറിലായത്. ഇന്നലെയും മസ്റ്ററിങ് തടസപ്പെട്ടിരുന്നു. നിലവിൽ നാലര ലക്ഷത്തോളം മഞ്ഞ, പിങ്ക് കാർഡുകളാണ് മസ്റ്ററിങ് നടത്തിയത്.നൂറുകണക്കിനു പേരാണ് മസ്റ്ററിങ് നടത്താൻ റേഷൻകടകളിൽ രാവിലെതൊട്ട് എത്തിയത്. എന്നാൽ, സാങ്കേതിക തകരാർ കാരണം മസ്റ്ററിങ് നടത്താനാകാതെ പലരും മടങ്ങിപ്പോകുകയായിരുന്നു. ഇന്നലെയും മണിക്കൂറുകൾ കാത്തുനിന്നിട്ടും പരിഹാരമില്ലാതെയാണു പലരും മടങ്ങിയത്. ഇപ്പോഴത്തെ സർവർ മാറ്റാതെ പ്രശ്‌നം പരിഹരിക്കാൻ ആകില്ലെന്ന് വ്യാപാരികൾ പറയുന്നു.അതേസമയം റേഷൻ വിതരണം സാധാരണ നിലയിൽ തുടരുമെന്നും മന്ത്രി അറിയിച്ചു.