കഴക്കൂട്ടം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ .പ്രതി ജോൺസൺ ഔസേപ്പാണ് പിടിയിലായത്.കോട്ടയം കുറിച്ചിയിൽ നിന്നാണ് പിടിയിലായത്. ചിങ്ങവനം പൊലീസാണ് പിടികൂടിയത്.ഇയാൾ കുറിച്ചിയിൽ ഹോം നഴ്സായി ജോലി ജോലി നോക്കുകയായിരുന്നു.കഴിഞ്ഞ ഏഴാം തീയതി മുതൽ കാണാനില്ലായിരുന്നു.തിരികെ എത്തിയപ്പോൾ വീട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.