കഴക്കൂട്ടം : ചെമ്പഴന്തിയിൽ വീട്ടിൽ കയറി വയോധികനെ കുത്തി പരിക്കേല്പിച്ച കേസ്സിലെ പ്രതികളായ സഹോദരങ്ങൾ അറസ്റ്റിൽ. ഇടത്തറ, അളിയിൽതറട്ട, ബിജുഭവനിൽ, ബിജു (34) വിജിത്ത്(32 ) എന്നിവരാണ് അറസ്റ്റിലായത്.മുൻ കെ.എസ്.ആർ.ടി.സി ചീഫ് ട്രാഫിക് സോണൽ മാനേജറായിരുന്ന ചെമ്പഴന്തി ഇടത്തറ പണയിൽത്തറ വീട്ടിൽ ചന്ദ്രശേഖരൻ നായർ (63) നാണ് ബുധനാഴ്ച ഉച്ചയോടെ കുത്തേറ്റത്. കരയോഗം കരയോഗം സെക്രട്ടറിയായ ചന്ദ്രശേഖരൻ നായർ ഇടനിലക്കാരനായി നിന്ന് ബിജുവിന്റെ സുഹൃത്തായ യുവതിക്ക് കൊടുത്തിരുന്ന രൂപ തിരികെ ബിജുവിന്റെ വീട്ടുകാർക്ക് വാങ്ങി കൊടുത്തതിലുള്ള വിരോധത്താലാണ് കുത്തി പരിക്കേൽപ്പിച്ചത്,