കഴക്കൂട്ടം : പോലീസ് സ്റ്റേഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കർണ്ണാടക സ്വദേശിയെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
കഴക്കൂട്ടം വാർഡിൽ ആർഎൽ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന കർണ്ണാടക സ്വദേശി സഞ്ജീവ ടിയാൻ (44 ) ആണ് മരിച്ചത്.രണ്ടു നിലയുള്ള വാടകവീട്ടിൽ ഞായറാഴ്ച രാത്രി 12 മണിക്ക് ശേഷവും തിങ്കൾ ഉച്ചയ്ക്ക് 12. 30നും ഇടയിൽ ഏതോ സമയം താഴത്തെ നിലയിലെ ശുചിമുറിയിൽ പോയതാകാം എന്ന് സമീപവാസികൾ പറയുന്നു.തുടർന്ന് കഴക്കൂട്ടം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.കഴക്കൂട്ടം പോലീസ് കേസെടുത്തി അന്വേഷണം ആരംഭിച്ചു.