തിരുവനന്തപുരം: ട്രെയിൻ ഇടിച്ച് മരിച്ച അസം സ്വദേശിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ്’സഹോദരന്റേത് അപകട മരണമല്ലെന്ന് സ്വദേശിയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.ഇത് സ്ഥിരീകരിക്കുന്ന ലോക്കോ പൈലറ്റിന്റെ മൊഴിയുംപോലീസ് രേഖപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട് അസം സ്വദേശി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയായി മാറി.കൊച്ചുവേളിയിലെ ഒരു ഭക്ഷണശാലയിലെ ഷവർമ മാസ്റ്ററായി ജോലി എത്തിയതായിരുന്നു അസം സ്വദേശി ആലം അലി.2024 ജൂലൈ ഏഴിനാണ് ആലത്തെ ട്രെയിൻ തട്ടി മരിച്ചത്.കാലത്തിൻറെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സഹോദരൻ അനാറുൾ ഇസ്ലാം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. തുടർന്ന് അന്വേഷണത്തിൽ തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയാണ് ചർച്ചയായി മാറിയത്.