വെഞ്ഞാറമൂട് : കനത്ത മഴയെ തുടർന്ന് തോട്ടിൽ വെള്ളം കയറി ഒറ്റപ്പെട്ട് പോയ കിടപ്പു രോഗി ഉൾപ്പെടെയുള്ള ഒരു കുടുംബം . വെഞ്ഞാറമൂട് പുല്ലമ്പാറ പതിനൊന്നാം വാർഡിൽ തേമ്പാമൂട് എ ആർ മന്ദിരത്തിൽ കിടപ്പുരോഗി അടക്കമുള്ള ഒരു കുടുംബമാണ് ദുരിതത്തിൽ ആയിരിക്കുന്നത്.വീടിനോട് ചേർന്നുള്ള തോട്ടിൽ വെള്ളം നിറയുകയും വീടിനുള്ളിൽ വരെ വെള്ളം കയറുകയും ചെയ്തു.കിടപ്പുരോഗിയായ ദേവകി (95) ഓമന(65) രക്സി (ഒന്നര ) റാണി (26) ജിബിൻ ( 29)ഇവരെ വിവരമറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാനിലയത്തിൽ നിന്നുള്ള എസ് എഫ് ആർ ഒ ഗിരീഷിൻ്റെനേതൃത്വത്തിലുള്ള സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തി