തിരുവനന്തപുരം :കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ രക്ഷപ്പെടുത്തി ഫയർഫോഴ്സ് . തിരുവനന്തപുരം വെങ്ങാനൂർ രോഹിണി ഭവനിൽ നന്ദുവിൻ്റെ മകൻ ആരവ് ആണ് കാറിനുള്ളിൽ കുടുങ്ങി പോയത് . ഇന്ന് രാവിലെ 9.15 ആണ് സംഭവം. വീട്ടിലെ കാർ പോർച്ചിൽ കിടന്ന കാറിനുള്ളിൽ താക്കോലുമായി കയറിയ കുട്ടി കളിക്കുന്നത്തിനിടയിൽ വാഹനം ലോക്ക് ആകുകയായിരുന്നു. താക്കോൽ കുഞ്ഞിൻ്റെ കയ്യിൽ ആയതിനാല് വീട്ടുകാർക്ക് ഡോർ തുറക്കാൻ കഴിഞ്ഞില്ല. തുടർന്ന് വീട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. വിഴിഞ്ഞം ഫെയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സജീവ് കുമാർ, .വിനോദ് കുമാർ ഫയർ & റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി കുട്ടിയെ പുറത്ത് എടുത്തു.