Friday, July 11, 2025
Online Vartha
HomeMoviesപൊലീസ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

പൊലീസ് ഡേയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Online Vartha

 

നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.പൊലീസ് യൂണിഫോമിൽ നന്ദുവും ടിനിടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബ യേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്.ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു.ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ഏതൊരു മരണത്തേക്കാളും കുറേക്കൂടി ഊർജം ഈ കേസിൽ പൊലീസ്സിനുണ്ട്. അതു മറ്റൊന്നുമല്ല. പൊലീസ് ഉദ്യോഗസ്ഥൻ്റെ മരണം തന്നെയാണു കാരണം.

‘: ഈ കേസ് അന്വേഷിക്കാനെത്തുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥനാണ് ഡി.വൈ.എസ്.പി. ലാൽ മോഹൻ സസ്പെൻസും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറായി രിക്കും ഈ ചിത്രം.ടിനി ടോമാണ് ലാൽ മോഹൻ എന്ന ഇൻവസ്റ്റിഗേറ്റീവ് ഓഫീസറെ അവതരിപ്പിക്കുന്നത്.ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി ശ്രീധന്യാ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!