തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ജൂലൈ 11ന് എത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.12 ട്രയല്‍ റണ്‍ നടത്തും. മുഖ്യമന്ത്രി പിണറായി വിജയനാകും ട്രയല്‍ റണ്‍ ഉദ്ഘാടനം ചെയ്യുക. അഭിമാനകരമായ മുഹൂര്‍ത്തമാണ് ഇതെന്നും സംസ്ഥാനത്തിന്റെ വികസനത്തിന് ഇതോടെ വലിയ മാറ്റമുണ്ടാകുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു.തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ പൂര്‍ണമായി. 1.7 കിലോമീറ്റര്‍ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായെന്നും 3000 മീറ്റര്‍ പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയായെന്നും മന്ത്രി അറിയിച്ചു.