Friday, April 25, 2025
Online Vartha
HomeTrivandrum Ruralവർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു.

വർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു.

Online Vartha
Online Vartha

വർക്കല: വർക്കല പാപനാശം തീരത്ത് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു. അപകടം ഉണ്ടായ അതേ സ്ഥലത്ത് പഠനത്തിനായി കഴിഞ്ഞ ദിവസം സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് ശക്തമായ തിരമാലയെ തുടർന്ന് ഇന്ന് പുലർച്ചെയാണ് തകർന്നത്. 2024 മാർച്ച്‌ മാസം 9 ന് അപകടമുണ്ടായ അതേ മേഖലയിൽ തന്നെയാണ് വീണ്ടും ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമ്മിക്കാനുള്ള പഠനത്തിനായി ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.

 

എൻഐടിയുടെ സ്റ്റെബിലിറ്റി ടെസ്റ്റ് പരിശോധനയ്ക്കായാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് പുനസ്ഥാപിച്ചത്. പാപനാശം തീരത്ത് കഴിഞ്ഞ വർഷംജനുവരി ഒന്നിനാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ ഉദ്ഘാടനം നടത്തിയത്. തൃച്ചി ആസ്ഥാനമായ ജോയ് വാട്ടർ സ്പോർട്സ് എന്ന കമ്പനിക്കായിരുന്നു ഇതിന്റെ നടത്തിപ്പ്. എന്നാൽ മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ശക്തമായ തിരയിൽപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നു.

 

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!