Tuesday, December 10, 2024
Online Vartha
HomeSportsസഞ്ജു സാംസണിൻ്റെ കഴിവിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയുണ്ട് ; അനിൽ കുംബ്ലെ സഞ്ജുവിനെ...

സഞ്ജു സാംസണിൻ്റെ കഴിവിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷയുണ്ട് ; അനിൽ കുംബ്ലെ സഞ്ജുവിനെ കുറിച്ച് പറഞ്ഞത് ഇതൊക്കെ

Online Vartha
Online Vartha
Online Vartha

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ കഴിവിൽ പ്രതീക്ഷ പ്രകടിപ്പിച്ച് മുൻ താരം അനിൽ കുംബ്ലെ. സഞ്ജുവിനെ ഇന്ത്യൻ ടീമിൽ ഏറെക്കാലം നിലനിർത്തുന്നതിൽ ഒരുപാട് ചർച്ചകൾ നടക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരെ ഹൈദരാബാദിൽ നേടിയ സെഞ്ച്വറി സഞ്ജുവിന് വലിയ ആത്മവിശ്വാസം നൽകും. സഞ്ജുവിന്റെ കഴിവിൽ ഇന്ത്യൻ ടീമിന് വലിയ ആത്മവിശ്വാസമുണ്ട്. ഒരു ക്ലാസ് താരമാണ് സഞ്ജുവെന്നും ജിയോ സിനിമയ്ക്ക് നൽകിയ അഭിമുഖത്തിൽ അനിൽ കുംബ്ലെ പറ‍ഞ്ഞു.

 

സ്ഥിരതയില്ലായ്മയാണ് സഞ്ജുവിൽ കാണുന്ന ഒരു പ്രശ്നം. പക്ഷേ ഇന്ത്യൻ ടീമിന്റെ സെലക്ടേഴ്സ് ഇക്കാര്യം പരിഗണിക്കും. ഇന്ത്യൻ ടീമിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. ഈ സ്ഥാനങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിയും. ബാക്ഫുട്ടിൽ സഞ്ജു നന്നായി കളിക്കുന്നുണ്ട്. അത് പേസ് ബൗളർമാർക്കെതിരെ ഒരൽപ്പം കാത്ത് നിന്ന് മികച്ച ഷോട്ട് എടുക്കാൻ സാധിക്കും. സ്പിന്നർമാർക്കെതിരെയും മികവാർന്ന പ്രകടനത്തിൽ ബാക്ക്ഫുട്ടിലെ കരുത്ത് സഞ്ജുവിനെ സഹായിക്കും. ദക്ഷിണാഫ്രിക്കയിൽ സഞ്ജുവിന്റെ പ്രകടനം കാണാനായി കാത്തിരിക്കുകയാണെന്നും അനിൽ കുംബ്ലെ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!