Wednesday, June 18, 2025
Online Vartha
HomeMoviesമമ്മൂട്ടിയുടെ ടർബോ യുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

മമ്മൂട്ടിയുടെ ടർബോ യുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

Online Vartha

മമ്മൂട്ടിയുടെ മാസ് എന്റർടെയ്നർ ഇടി പടം ‘ടർബോ’ തിയേറ്ററിൽ വൻ കുതിപ്പു തുടരുകയാണ്. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതായിരുന്നു ടര്‍ബോയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. വില്ലനായി വന്ന രാജ് ബി ഷെട്ടിയും തിയേറ്ററുകളിൽ കയ്യടി വാങ്ങുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആക്ഷൻ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റില്‍ താഴെയുള്ള വീഡിയോയില്‍ ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണ ഭാഗങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

 

 

വമ്പന്‍ സ്ക്രീന്‍ കൗണ്ടുമായാണ് ചിത്രം കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ടർബോ 23 ന് എത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന് തിരക്കഥ . 2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!