Monday, September 16, 2024
Online Vartha
HomeMoviesനടി ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

നടി ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു

Online Vartha
Online Vartha
Online Vartha

സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾക്കു നടി ആത്മീയാരാജൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നവാഗതനായ ഉണ്ണിദാസ് കൂടത്തിൽ പൂർണ്ണമായും ഒരു സ്ത്രി പക്ഷ നിനിമയുമായി കടന്നു വരുന്നു.ഇനിയും പേരു നൽകിയിട്ടില്ലാത്ത ഈ ചിത്രം എറണാകുളം, മുളന്തുരുത്തിക്കടു ത്തുള്ള പൈങ്ങാരപ്പിള്ളി. യിൽനടന്നു വരുന്നു.ഒരു തറവാടിനെ പ്രധാന പശ്ചാത്തലമാക്കിയുള്ള ഒരു കഥയാണ് ഈ ചിത്രത്തിൻ്റേത്.നല്ല സിനിമയുടെ ബാനറിൽ ഫയാസ് മുഹമ്മദ്,ഫറാസ് മുഹമ്മദ് എന്നിവർഈ ചിത്രം നിർമ്മിക്കുന്നു.

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- അഷ്ന റഷീദ്

ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആത്മീയാരാജനാണ്.

കലാപരമായും, സാമ്പത്തികമായും ഏറെ വിജയം വരിച്ചു ജോസഫ് എന്ന ചിത്രത്തിലൂടെ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയ നടിയാണ് ആത്മീയ ‘

അതിനു ശേഷം മലയാളത്തിലും തമിഴിലുമായി ഏതാനും ചിത്രങ്ങളിലും ആത്മീയ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയുണ്ടായി.

വീണ്ടും ശക്തമായ ഒരു കഥാപാത്രവുമായി അതും. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി ആത്മീയ എത്തുകയാണ്. ഇതിലെ ജാനകി എന്ന ജാനു ആത്മീയയെ മുൻനിരയിലേക്ക് ഉയർത്താൻ ഏറെ സഹായകരമായിരിക്കും.

താരപ്പൊലിമയേക്കാൾ കാമ്പുള്ള ഒരു കഥയും അതിന് അനുസരിച്ചുള്ള അഭിനേതാക്കളേയും ഉൾപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ അവകരണം.

ഒരു പെൺകുട്ടി വിവാഹിതയായി പുതിയൊരു തറവാട്ടിലേക്ക് കടന്നുവരുന്നത് വലിയ സ്വപ്നങ്ങളുമായിട്ടാണ്.

ജാനകി എന്ന ജാനു വിവാഹിതയായി പുരാതനമായ ഒരു തറവാട്ടിലേക്കു കടന്നു വരുന്നതോടെയാണ്.ചിത്രത്തിൻ്റെ കഥാവികസനം.

പുതിയ ജീവിതം. പുതിയ വീട്.. പുതിയ ബന്ധുക്കൾ….

അതുവരെ യുള്ള ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളാണ് വിവാഹിതയായി എത്തുന്ന ഓരോ പെൺകുട്ടിയും നേരിടേണ്ടത്.

ജാനകിയെ നമുക്ക് അവരുടെ പ്രതിനിധിയായി കാണാം.

കുടുംബജീവിതത്തെക്കുറിച്ച് ഏറെ ബോദ്ധ്യവും ഒപ്പം തന്നെ ഉറച്ച തീരുമാനങ്ങളുമുള്ള ജാനകിയുടെ പിന്നിടുള്ള ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരണ മാണീച്ചിത്രം.

ശക്തമായ ഒരു കുടുംബകഥ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ

പുതുമുഖം ഫഹദ് സിദ്ദിഖ് ആണ് ഈ ചിത്രത്തിലെ നായകൻ.

ശ്രീജിത്ത് രവി, സെന്തിൽ കൃഷ്ണ. കുടശ്ശനാട് കനകം, വീണാ നായർ, രാജേഷ് കണ്ണൂർ, ഋതു മന്ത്ര, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.

 

സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ നേതൃത്ത്വത്തിലുള്ള കൊച്ചിൻ മീഡിയാ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ മൂന്നു പേർ ഈ ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. സംവിധായകൻ ഉണ്ണിദാസ് കൂടത്തിൽ, എഡിറ്റർ- അഖിൽ ദാസ്.. ഛായാഗ്രാഹകൻ – ശ്രീരാഗ് മാങ്ങാട് എന്നിവരാണിവർ. അവരുടെ കൂട്ടായ സംരംഭം കൂടിയാണ് ഈ ചിത്രം.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!