വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിന്ന നാൽപ്പത്തിയഞ്ചുകാരിയായ യുവതിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ . നേമം കല്ലിയൂർ കാക്കാമൂല സ്വദേശി മണിക്കുട്ടൻ (47) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാതി 8.30 ഓടെ വെഞ്ഞാറമൂട് വേളാവൂരിന് സമീപമായിരുന്നു സംഭവം. ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്ന യുവതി സൂപ്പർ മാർക്കറ്റിൽ ജോലി കഴിഞ്ഞ് വരികയായിരുന്നു. മുൻ വൈരാഗ്യമുള്ള ഇയാൾ കാത്തു നിന്ന് യുവതിയെ മർദിക്കുകയും കത്തി കൊണ്ട് കുത്തുകയുമായിരുന്നു. യുവതി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുകയും ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു വെച്ച് പോലീസിൽ ഏൽപ്പിക്കുകയ്യായിരുന്നു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ അനൂപ് കൃഷ്‌ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.