വയനാട് : വയനാട്ടിലെ കേണിച്ചിറയിൽ കൂട്ടിലായ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് വനംമേധാവി പുറത്തിറക്കി. തിരുവനന്തപുരം സുവോളജിക്കൽ പാർക്കിലായിരിക്കും കടുവയുടെ പുനരധിവാസം. കെണിയിലായ അതേകൂട്ടിൽ തന്നെ 13 ദിവസമായി കഴിയുകയായിരുന്നു കടുവ. നാളെ വൈകിട്ട് കടുവയെ വയനാട്ടിൽ നിന്ന് കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു. തോൽപ്പെട്ടി 17 എന്ന കടുവയാണ് കേണിച്ചിറയിൽ കഴിഞ്ഞ മാസം പിടിയിലായത്.