Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralബേസിൽ -നസ്രിയ കോമ്പോ ,സൂക്ഷ്മദർശിനിയുടെ ട്രെയ്ലർ എത്തി

ബേസിൽ -നസ്രിയ കോമ്പോ ,സൂക്ഷ്മദർശിനിയുടെ ട്രെയ്ലർ എത്തി

Online Vartha
Online Vartha
Online Vartha

ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ‘സൂക്ഷ്മദര്‍ശിനി’ എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. രണ്ടര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്. അയൽവാസികളായ പ്രിയദര്‍ശിനി, മാനുവൽ എന്നിവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പ്രിയദര്‍ശിനിയെ നസ്രിയയും മാനുവലിനെ ബേസിലും അവതരിപ്പിക്കുന്നു. ചിത്രം നവംബർ 22 ന് തിയറ്ററുകളിലെത്തും.

നിങ്ങളുടെ അയൽക്കാരെ നിങ്ങൾക്ക് എത്ര നന്നായി അറിയാം? എന്നൊരു ചോദ്യവും ട്രെയ്‍ലറിലുണ്ട്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് ലിബിനും അതുലും ചേർന്നാണ്. ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

 

നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോങ് ‘ദുരൂഹ മന്ദഹാസമേ…’ സോഷ്യൽ മിഡിയിലടക്കം ട്രെൻഡിംഗായിരുന്നു. അതിനുപിന്നാലെ ഇപ്പോൾ ട്രെയിലറും സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!