കഴക്കൂട്ടം : കഴക്കൂട്ടത്ത് മരക്കൊമ്പ് ഒടിഞ്ഞുവീണ് കോൺട്രാക്ടർ മരിച്ചു.വെമ്പായം തേക്കട കുളക്കോട് തെക്കുംകര വീട്ടിൽ സുരേഷ് കുമാർ ( 49) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം
കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിന് സമീപം അറപ്പുര വീട്ടിൽ ജയകുമാറിന്റെ വസ്തുവിൽ നിന്ന് പാഴ് മരങ്ങൾ മുറിക്കുന്നതിനിടയിൽ സുരേഷ് കുമാറിന്റെ തലയിൽ സമീപത്തു നിന്ന മരത്തിൻ്റെ ശിഖരം ഒടിഞ്ഞുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. കഴക്കൂട്ടം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഭാര്യ:ഷൈനി മക്കൾ:അനുജ,അംബിക