കഴക്കൂട്ടം: ഓട്ടോറിക്ഷ ഡ്രൈവർ പനി ബാധിച്ചു മരിച്ചു. ചേങ്കോട്ടുകോണം കല്ലടിച്ചവിള അൻസിയ മൻസിലിൽ അൻഷാദ് (36) നെയാണ് പനി ബാധിച്ചു മരിച്ചത്. ഈക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അൻഷാദിനെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഐ.സി.യു.വിൽ ചികിത്സയിൽ കഴിയവേയാണ് കഴിഞ്ഞ ദിവസം വൈകിട്ടു മരണപ്പെട്ടത്. മഞ്ഞപിത്തം കരളിനെ ബാധിച്ചതാണ് മരണകാരണം. കഴക്കൂട്ടം ആറ്റിൻകുഴി മേടവാതുക്കൽ പള്ളിയിൽ ഖബറടക്കി.