Monday, September 16, 2024
Online Vartha
HomeUncategorizedഈസ്റ്റർ ദിനത്തിൽ ഇക്കൂട്ടർക്ക് അവധിയില്ല

ഈസ്റ്റർ ദിനത്തിൽ ഇക്കൂട്ടർക്ക് അവധിയില്ല

Online Vartha
Online Vartha
Online Vartha

ഡൽഹി :ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും പ്രവർത്തിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. മാർച്ച 31, ഞായറാഴ്ചയാകും ബാങ്കുകൾ തുറന്നു പ്രവർത്തിക്കുക. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം കണക്കിലെടുത്താണ് നിർദ്ദേശം. മാർച്ച് 25, 26 ദിവസങ്ങളിൽ ഹോളി പ്രമാണിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബാങ്കുകൾക്കു അവധിയാണ്. മാർച്ച് 29 ദുഃഖവെള്ളി പ്രമാണിച്ച് ബാങ്കുകൾ അടഞ്ഞുകിടക്കും. മാർച്ച് 30 ശനിയാഴ്ചയാണ്. ഇത് കൂടി കണക്കിലെടുത്താണ് ബാങ്കുകൾക്ക് തുറന്നു പ്രവർത്തിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. അതേസമയം എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കില്ല. സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന എല്ലാ ഏജൻസി ബാങ്കുകളും തുറക്കാനാണു നിർദേശം.2023- 24 സാമ്പത്തിക വർഷത്തിൽ തന്നെ രസീതുകളും പേയ്മെന്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും പൂർത്തിയാക്കാനാണ് ഇത്തരം പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ശാഖകളും തുറക്കാനാണ് ഉത്തരവ്. അതേസമയം പൊതുജനങ്ങളുടെ ഇടപാടുകൾ പരിമിതമായിരിക്കും.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!