തിരുവനന്തപുരം : ജില്ലാ കോടതി വളപ്പിൽ ബോംബ് ഭീഷണി. ഉച്ച കഴിഞ്ഞ് 2:15 ഓടെയാണ് ജില്ലാ കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഇമെയിൽ സന്ദേശം എത്തിയത്. ഇത് കണ്ടെതിന് തുടർന്ന് ജില്ലാ കോടതിയിൽ നിന്നും വഞ്ചിയൂർ പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് അടക്കമുള്ള സംഘം എത്തി. സന്ദേശത്തിൽ 3.30 ന് ജില്ലാ കോടതിയിൽ ബോംബ് സ്ഫോടനം ഉണ്ടാകും എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. ഇംഗ്ലീഷ് ഭാഷയിലായിരുന്നു സന്ദേശം.