Tuesday, April 22, 2025
Online Vartha
HomeAutoതലസ്ഥാന നഗരിയിൽ ഒരു സ്കൂട്ടറിൽ മാറി മാറി കറങ്ങുന്ന മൂന്നംഗ സംഘം ,പരിശോധിച്ചപ്പോൾ കിട്ടിയത് എം...

തലസ്ഥാന നഗരിയിൽ ഒരു സ്കൂട്ടറിൽ മാറി മാറി കറങ്ങുന്ന മൂന്നംഗ സംഘം ,പരിശോധിച്ചപ്പോൾ കിട്ടിയത് എം ഡി എം എ

Online Vartha
Online Vartha

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും എം ഡി എം എ വിൽപ്പന നടത്തിയിരുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യ്തു. ഇവരിൽ നിന്നും രണ്ടുഗ്രാം എം ഡി എം എയും മാറനല്ലൂർ പൊലീസ് കണ്ടെടുത്തു. പെരുമ്പഴുതൂർ ചെമ്മണ്ണുവിള കിഴക്കുംകര പുത്തൻ വീട്ടിൽ അജിൻലാൽ (23), മാറനല്ലൂർ ആയുർവേദ ആശുപത്രിക്ക് സമീപം മലവിള വീട്ടിൽ ലാൽക്യഷ്ണ (27), പെരുമ്പഴുതൂർ വടകോട് മഠവിളാകത്ത് വീട്ടിൽ ശ്രീകാന്ത് (19) എന്നിവരാണ് പിടിയിലായത്. ഇവർ മൂന്നുപേരും ഒരു സ്കൂട്ടറിൽ മാറി മാറി കറങ്ങിയാണ് എം ഡി എം എ വിൽക്കുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, അളവ് കുറവായിരുന്നതിനാൽ ജാമ്യം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.

 

 

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!