Saturday, January 25, 2025
Online Vartha
HomeInformationsതോരാ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

തോരാ മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ വലഞ്ഞ് തെക്കന്‍ കേരളം. മലയോര മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്.തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. നഗരമേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി .റോഡുപണി നടക്കുന്നതിനാല്‍ മിക്കയിടത്തും വെള്ളക്കെട്ടുണ്ട്. ജില്ലയിൽ കാര്യമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പാറശ്ശാല, നെടുവാന്‍വിളയില്‍ കനത്ത മഴയില്‍ പുരയിടത്തിലെ മതില്‍ ഇടിഞ്ഞു സമീപത്തെ വീട്ടിലേക്ക് പതിച്ചു. കരുമാനൂരില്‍ ബാല്‍രാജിന്റെ പുരയിടത്തിലെ മതിലാണ് തകര്‍ന്നത്.ബാല്‍രാജിന്റെ വസ്തുവിന് ചുറ്റുമുള്ള ചുറ്റുമതിലിന്റെ ഒരു ഭാഗം സമീപത്ത് താമസിക്കുന്ന റെജിയുടെ വീട്ടിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. മഴ കാരണം കുട്ടികള്‍ പുറത്ത് ഇറങ്ങാത്തതിനാല്‍ വലിയ അപകടം ഒഴിവായി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!