വെഞ്ഞാറമൂട് : ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ തെറി അഭിഷേകവും ശകാരവും നടത്തി സി ഐ. വെഞ്ഞാറമൂട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അശോകനെയാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിലെ സി ഐ യെഹിയ ചീത്ത വിളിച്ചത്. ആറ്റിങ്ങൽ കോടതിയിൽ പോയി തിരികെ വരുന്ന വഴി വെഞ്ഞാറമൂട് എത്തിയപ്പോൾ ട്രാഫിക്ക് കുരുക്കിൽ പെട്ടതാണ് സിഐയെ ചൊടിപ്പിച്ചത്.സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥൻ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇന്ന് ഡിവൈഎസ്പി ഓഫീസിൽ ഹാജരാകാൻ ഡിവൈഎസ്പി ഇരുകൂട്ടർക്കും നിർദ്ദേശം നൽകി.എന്നാൽ ട്രാഫിക്കിൽ നിന്ന പോലീസ് ഉദ്യോഗസ്ഥൻ തന്നെ തെറി വിളിച്ചതായി ചൂണ്ടിക്കാട്ടി സി ഐയും വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.