തിരുവനന്തപുരം: തലസ്ഥാനത്ത് രണ്ടുപേര്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥി ഇക്കഴിഞ്ഞ 22നാണ് മാടൻകടവ് കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയിരുന്നത്.
പനിയും ജലദോഷവും പിടിപ്പെട്ടതിനെ തുടർന്ന്ചികിത്സ തേടിയതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം നാവായിക്കുളം പി.എച്ച്.സിയിൽ ചികിത്സ തേടി. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. നിലവിൽ മൂന്ന് പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.