വർക്കല : തെരുവുനായ കുറുകെച്ചാടി സ്കൂട്ടർ മറിഞ്ഞ് ടിപ്പറിനടിയിൽപ്പെട്ട കേരള സർവകലാശാല പ്രസ് ഓഫീസ് സൂപ്രണ്ട് മരിച്ചു. പാരിപ്പള്ളി ഇഎസ്ഐ ജങ്‌ഷൻ ഐഒസി റോഡ് അവിട്ടം വില്ലയിൽ വിനീത (42) ആണ് മരിച്ചത്. വെള്ളി രാവിലെ 7.30 ഓടെ ജോലിക്കായി വർക്കല റെയിൽവേ സ്റ്റേഷനിലേക്ക് ഭർത്താവ് ജയകുമാറിനൊപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം.
കൊച്ചുപാരിപ്പള്ളിക്ക് സമീപം പൊലീസ് മുക്കിൽവച്ച് തെരുവ് നായ കുറെകെച്ചാടുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞു. വിനീത റോഡിലും ജയകുമാർ വശത്തേക്കും തെറിച്ചുവീണു. റോഡിൽവീണ വിനീതയുടെ ശരീരത്തിലൂടെ ടിപ്പർലോറി കയറിയിറങ്ങി.
ഗുരുതര പരിക്കേറ്റ വിനീത തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി പുലർച്ചെയോടെയാണ് മരിച്ചത്. ജയകുമാർ സാരമായ പരിക്കോടെ ചികിത്സയിലാണ്.