Tuesday, December 10, 2024
Online Vartha
HomeKeralaആറ്റിങ്ങലിൽ വി മുരളീധരൻ, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ; കേരളത്തിലെ 12 പേരെ പ്രഖ്യാപിച്ച് ബിജെപി

ആറ്റിങ്ങലിൽ വി മുരളീധരൻ, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ ; കേരളത്തിലെ 12 പേരെ പ്രഖ്യാപിച്ച് ബിജെപി

Online Vartha
Online Vartha
Online Vartha

ന്യൂഡല്‍ഹി: ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് – എം എൽ അശ്വിനി, കണ്ണൂർ – സി രഘുനാഥ്, വടകര – പ്രഫുൽ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്മലപ്പുറം – അബ്ദുൽ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – സി കൃഷ്ണകുമാർ, തൃശൂർ – സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട – അനിൽ ആന്റണി, ആറ്റിങ്ങൽ – വി മുരളീധരൻ, തിരുവനന്തപുരം – രാജീവ് ചന്ദ്രശേഖരന്‍ എന്നിവർ മത്സരിക്കും.16 സംസ്ഥാനങ്ങളിലായി 195 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി വിനോദ് താവ്ഡെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയില്‍ തന്നെ മത്സരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധി നഗറില്‍ മത്സരിക്കും. കിരണ്‍ റിജ്ജു അരുണാചല്‍ വെസ്റ്റില്‍ നിന്നും ജനവിധി തേടും. അസം മുഖ്യ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ദിബ്രുഗര്‍ഹ് സീറ്റില്‍ മത്സരിക്കും.

കേരളത്തിലെ 12 സീറ്റിന് പുറമെ ഉത്തർപ്രദേശ് 51, പശ്ചിമ ബംഗാൾ 20, മധ്യപ്രദേശ് 24, ഗുജറാത്ത് 15, രാജസ്ഥാൻ 15, , തെലങ്കാന 9, അസം 11, ജാർഖണ്ഡ് 11, ഛത്തീസ്ഗഡ് 11, ഡൽഹി 5, ജമ്മു കശ്മീർ 2, ഉത്തരാഖണ്ഡ് 3, അരുണാചൽ പ്രദേശ് 2, ഗോവ 1, ത്രിപുര 1, ആൻഡമാൻ നിക്കോബാർ 1, ദമാൻ ദിയു 1 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!