വർക്കല: പാപനാശം തിരുവമ്പാടി ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് ശക്തമായ തിരയിലകപ്പെട് മരിച്ചു. ചെന്നൈ സ്വദേശി സതീഷ്കുമാർ (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. പത്തംഗ സംഘമാണ് തീരത്തെത്തിയത്. കടലിൽ ശക്തമായ തിരയും അടിയൊഴുക്കും ഉള്ളതിനാൽ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ കടലിലിറങ്ങിയതെന്ന് പറയുന്നു. പിന്നാലെ തിരയിലകപ്പെട്ട് മുങ്ങിപ്പോയ സതീഷിനെ ലൈഫ്ഗാർഡ് തീരത്തെത്തിച്ച് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു