കൊല്‍ക്കത്ത: ഒളിംപിക്‌സില്‍ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം സൗരവ് ഗാംഗുലി രംഗത്ത് . സംഭവത്തിൽ താരം സമര്‍പ്പിച്ച ഹര്‍ജി ലോക കായിക തര്‍ക്കപരിഹാര കോടിതിയുടെ പരിഗണനയിലിരിക്കെയാണ് പിന്തുണയുമായി ഗാംഗുലി എത്തിയിരിക്കുന്നത്.ഫൈനലിലെത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ടുതന്നെ ഫൈനലിലെത്തുമ്പോള്‍ അവര്‍ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പായും ലഭിക്കും. വിനേഷിനെ അയോഗ്യയാക്കിയത് ശരിയാണോ തെറ്റാണോ എന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ വെള്ളി മെഡലെങ്കിലും അര്‍ഹിക്കുന്നുണ്ട്, ഗാംഗുലി മാധ്യമങ്ങളോട് പറഞ്ഞു.